പാപ്പാത്തിച്ചോലയിൽ സ്പിരിറ്റ് ഇൻ ജീസസ് കാർ കയ്യേറിയ കുരിശ് ആണല്ലോ ഇപ്പോൾ വിവാദ വിഷയം. ജില്ലാ ഭരണകൂടം സംസ്ഥാന സർക്കാരിന്റെ അനുവാദം കൂടാതെ ആ കുരിശ് തകർത്തു എന്നാണ് പുറത്തു വരുന്ന വിവരങ്ങളിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്. അതിനെ കുറിച്ച് ഒന്ന് ചിന്തിച്ചു നോക്കി.
അന്ന് വൈകിട്ടാണ് ഞാൻ പാപ്പാത്തിച്ചോല കുരിശ് പൊളിക്കുന്ന വീഡിയോ കാണുന്നത്. ഞാൻ ഒട്ടും വിലകൊടുക്കാത്ത, ഞാൻ ഇഷ്ടപെടാത്ത ഒരു വിഭാഗത്തിന്റെ വസ്തു നശിപ്പിക്കുന്നത് കാണാൻ എനിക്ക് അത്രയേ താൽപര്യം ഉണ്ടായിരുന്നൊള്ളു. എങ്കിലും ആ വീഡിയോ കണ്ടതിൽ പിന്നെ എന്റെ മനസ്സിൽ അഭിപ്രായ വ്യത്യാസം ഉണ്ടായോ എന്ന് എനിക്ക് സംശയം ഉണ്ടായി.ആ വിഡിയോയിൽ ഞാൻ കണ്ടത് - പ്രതിഷേധക്കാർ ആരും ഇല്ല. പട്ടാളക്കാരുടെ വസ്ത്രം എന്ന് തോന്നിപ്പിക്കുന്ന വസ്ത്രം ധരിച്ച കുറച്ചു പേർ. ചുറ്റും ക്യാമറ കണ്ണുകൾ. ഒരു കൂറ്റൻ JCB. പൊളിക്കാനുള്ളതോ ഒരു സാധാരണ സ്റ്റീൽ കട്ടർ കൊണ്ട് മുറിക്കാവുന്ന, അത്യാവശ്യം പൊക്കവുള്ള ഇരുമ്പ് കുരിശ്. JCB അതിനു സ്വതവേ ഉള്ള രൗദ്ര ഭാവത്തോടെ ആ കുരിശ് വലിച്ചു ഒടിച്ചു. പക്ഷെ അതിനു ശേഷം ആ കുരിശു, കോടാലിക്ക് വെട്ടി നുറുക്കുന്ന പട്ടാള വേഷക്കാർക്ക് JCB യേക്കാളും രൗദ്രം ഉണ്ടായിരുന്നു.
ഈ കാഴ്ച എന്നെ അറിയാതെ ഞാൻ വീഡിയോ കണ്ടിട്ടുള്ള, സിറിയിലും മറ്റും ഭീകരർ ചെയ്യുന്ന പ്രവൃത്തിയോട് സാമ്യത തോന്നിപ്പിച്ചു. അവരാരും ചിലപ്പോൾ അങ്ങനെ ചിന്തിച്ചിട്ടുണ്ടാവില്ല. അത് എന്റെ തോന്നൽ മാത്രം. എന്റെ മനസ്സിൽ ഉണ്ടായ വികാരം, ആ കുരിശ് ഒരേ സമയം സ്പിരിറ്റ് ഇൻ ജീസസ് കാർ കയ്യേറാൻ ഉപയോഗിച്ച ലോഹക്കഷണവും, ലോകം മുഴുവൻ ഉള്ള ക്രൈസ്തവർ ആദരിക്കുന്ന വിശുദ്ധ കുരിശിന്റെ പ്രതീകവും അല്ലേ. ഒരു കൈയേറ്റ വസ്തു എന്ന നിലക്ക് അത് ഒഴിപ്പിക്കപ്പെടേണ്ടതാണെങ്കിലും, ഒരു വലിയ സമൂഹത്തിന് വിശുദ്ധമായ പ്രതീകം എന്ന നിലക്ക് ആദരിക്കപ്പെടേണ്ടതും അല്ലെ? ജില്ലാ ഭരണ കൂടത്തിന് ഒരു പ്രത്യേക ഉത്തരവ് മൂലം ആ ക്യാമറ കണ്ണുകൾക്ക് അവിടെ പ്രവേശനം നിരോധിക്കാമായിരുന്നു. ഒരു സാധാരണ സ്റ്റീൽ കട്ടർ ഉപയോഗിച്ച്, അര മണിക്കൂർ കൊണ്ട് ഒരു വർക്ക് ഷോപ്പ് ജീവനക്കാരന്, നിസാരമായി മുറിച്ചു കഷണങ്ങൾ ആക്കാവുന്ന ആ കുരിശ്, പട്ടാള വേഷധാരികൾ JCB കൊണ്ടും കോടാലി കൊണ്ടും വെട്ടി മുറിക്കുന്നത് എന്തിനെന്നു മനസിലാകുന്നില്ല.
യുവാവായ IAS കാരൻ, അദ്ദേഹത്തിന്റെ ചോരത്തിളപ്പ് അദ്ദേഹം പോലും അറിയാതെ ചില ദുഷ്ഠ് ശക്തികൾ മനോഹരമായി ഉപയോഗിച്ചു എന്ന് ഇപ്പോൾ മനസിലാക്കിയിട്ടുണ്ടാകും. അനുഭവ പരിചയം ഏതൊരു പ്രവർത്തി മേഖലയിലും പ്രധാനപ്പെട്ടതാണെന്ന്, ഈ സംഭവം ഒരു ഉദാഹരണം ആയി ഓർമ്മിക്കപ്പെടും. രാജ്യമൊട്ടുക്കും പ്രബലപ്പെടുന്ന ന്യൂനപക്ഷ വിരുദ്ധ ശക്തികൾക്ക് ആ വീഡിയോ ഒരു വിജയ കാഹളം ആയിരിക്കും. അവരുടെ പഠന ക്ലാസ്സുകളിലും, പരിശീലനത്തിലും ഈ സംഭവവും വീഡിയോയും അവർ ഉപയോഗിക്കും. കോട്ടയത്തെ സുരക്ഷിത കേന്ദ്രങ്ങളിൽ ഇരിക്കുന്ന അച്ചായന്മാർക്ക് ഇതൊരു പ്രശനമല്ലായിരിക്കും. എന്നാൽ ജീവനും സ്വത്തിനും അഭിമാനത്തിനും ക്ഷതം ഏൽക്കും എന്ന് ഭയന്ന് കഴിയുന്ന, പീഡനം ഏൽക്കുന്ന സഭ ഭാരത്തിന്റെ പല ഭാഗങ്ങളിലും ഉണ്ട് എന്ന് ഓർക്കുന്നത് നല്ലതാണു. ഇന്ന് അവർ, നാളെ നിങ്ങളുടെ കുഞ്ഞുങ്ങൾ എന്ന് മാത്രം കുറിച്ച് വച്ചോളു.
ഭാരതത്തിലെ ഏറ്റവും ചെറിയ, വിശ്വാസം മൂലം ഉള്ള ന്യൂനപക്ഷമാണ് ക്രൈസ്തവർ. ആ ക്രൈസ്തവരിലെ ഒരു ചെറിയ വിഭാഗമായ സീറോ മലബാർ സഭയിൽ നിന്നും പുറത്താക്കപ്പെട്ട, വെറുക്കപ്പെട്ട ന്യൂനപക്ഷമാണ് സ്പിരിറ്റ് ഇൻ ജീസസ് കാർ. അതായതു ഒരു ചെറിയ ന്യൂനപക്ഷത്തിലെ, ന്യൂനപക്ഷം. അവരുടെ വിശ്വാസം എന്റെ വിശ്വാസവുമായി യോഗിക്കാത്തതു മൂലം, അവർക്കുണ്ടാകുന്ന അപമാനങ്ങളും, നഷ്ടങ്ങളും കാണുമ്പോൾ ഞാൻ സന്തോഷിക്കുന്നു. സഭയിലും പ്രാദേശിക ഭരണകൂടത്തിനാലും അവർ പീഡിപ്പിക്കപ്പെടുമ്പോൾ ഞാൻ സന്തോഷിക്കുന്നു. എന്നിൽ ഒളിഞ്ഞിരിക്കുന്ന ഫാസിസ്റ്റ് മതവിശ്വാസി തലപൊക്കുന്നതായായി എനിക്ക് അനുഭപ്പെടുന്നു. ആ അവസരത്തിൽ ഒരു നിരീശ്വരവാദിയായ, ന്യൂനപക്ഷങ്ങളിൽ ന്യൂനപക്ഷമായ സ്പിരിറ്റ് ഇൻ ജീസസ് കരുടെയും മുഖ്യമന്ത്രിയായ ബ. പിണറായി വിജയൻ, അവരുടെ വിശ്വാസ പ്രതീകത്തെ അപമാനിച്ചതിന് എതിരെ നിലപ്പെടുത്തത് മാതൃകാപരമായി. ഇതുമൂലം അദ്ദേഹത്തിന് ഉണ്ടാകാവുന്ന ജനരോഷം കണക്കിലെടുക്കാതെ, രാജധർമ്മം മാത്രം മുന്നിൽ വച്ച് അദ്ദേഹം പ്രതികരിച്ചത് അഭിനന്ദാർഹം ആണ്.
*അനധികൃത കുടിയേറ്റങ്ങൾ എല്ലാം ഒഴിപ്പിക്കട്ടെ, ആദ്യമേ തന്നെ ഒരു കുരിശിൽ പരാക്രമം കാണിച്ചത് അതിന്റെ ഉദ്ധേശശുദ്ധിയെ ഇല്ലാതാക്കി.
*മതചിഹ്നങ്ങൾ, അതിൽ വിശ്വസിക്കുന്നവരുടെ വികാരവും കണക്കിൽ എടുത്തു മാതൃകാപരമായ രീതിയിൽ ഒഴിപ്പിക്കുക.
*സീറോ മലബാർ അധ്യക്ഷന്മാർ ഭാവിയിലെങ്കിലും ഇതുപോലുള്ള സഭക്ക് കീഴിൽ നിൽക്കാത്ത പ്രസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കാതിരിക്കുക.
*വളർന്നു തലക്കു മീതെ ആയി കഴിഞ്ഞു, ഇത് ഞങ്ങടെ പ്രസ്ഥാനമല്ല എന്ന് സഭ പറയുന്നത് പരിഹാസ്യമാണ്.
നന്ദി....
No comments:
Post a Comment