Sunday, December 23, 2018

ബേത്ലെഹെം - അബ്രഹാം മുതൽ കർത്താവായ ഈശോ മിശിഹാ വരെ :- ബൈബിൾ ചരിത്രപഠനം.

ബേത്ലെഹെം


           ബേത്ലെഹെം, ജറുസലേമിന് 9 കിലോമീറ്റർ തെക്ക് സ്ഥിതി ചെയ്യുന്ന ഒരു പട്ടണം ആണ്. മാറൻ ഈശോ മിശിഹായുടെ ജനനം നടന്നതായി സുവിശേഷം സാക്ഷ്യപ്പെടുത്തുന്ന സ്ഥലം ആണ് ബേത്ലെഹെം. അതിനാൽ ബേത്ലെഹെമിനെ കുറിച്ചും ആ സ്ഥലത്തിന്, പൂർവ്വ പിതാക്കന്മാരുമായും മിശിഹായുമായും ഉള്ള ബന്ധവും പഠിക്കാൻ തീരുമാനിച്ചു.



ബേത്ലെഹെം എന്ന പേര്


        ജോഷ്വായുടെ നേതൃത്വത്തിൽ ഇസ്രേയേൽ ജനം കാനാൻദേശം കൈയ്യടക്കുന്നതിന് മുൻപ്, വിവിധ കാനാൻ വംശജർ ആണ് ബേത്ലെഹെമിൽ വസിച്ചിരുന്നത്. കനാന്യരുടെ കാലം മുതലേ ഈ പട്ടണത്തെ ബേത് ലഹെം എന്നാണ് വിളിച്ചിരുന്നത്. അതിനു കാരണം ഈശോ ജനിച്ച ഗുഹ ഉള്ള കുന്നിൽ, അതിനും ആയിരത്തഞ്ഞൂർ വർഷം മുൻപ് ലഹെം എന്ന കാനാൻ ദൈവത്തിൻ്റെ അമ്പലം ഉണ്ടായിരുന്നു. ബേത് എന്നാൽ ഭവനം എന്നാണ് സെമിറ്റിക് ഭാഷയിൽ അർത്ഥം. ലഹെം എന്ന ദൈവത്തിൻ്റെ ഭവനമുള്ള സ്ഥലം എന്ന രീതിയിൽ ആണ് ബേത്ലെഹെമിന് ആ പേര് വന്നത്.
            എന്നാൽ ജോഷ്വായുടെ നേതൃത്വത്തിൽ ബേത്ലെഹെം ഇസ്രായേൽ ജനത്തിൻ്റെ കയ്യിൽ വന്നപ്പോൾ, കാനാൻകാരെ അവിടുന്ന് പുറത്താക്കി. ലഹെം എന്നാൽ അപ്പം എന്ന ഒരു അർത്ഥം ഹീബ്രു-അരമായ ഭാഷയിൽ ഉണ്ടായിരുന്നു. അതിനാൽ 'അപ്പത്തിൻ്റെ ഭവനം' എന്ന അർത്ഥത്തിൽ ബെത്ലെഹേം അറിയാൻ തുടങ്ങി.
         ഏഴാം നൂറ്റാണ്ടിൽ അറബികൾ ബെത്ലെഹേം കീഴടക്കി. അറബി ഭാഷയിൽ ഹെം എന്നാൽ മാംസം എന്നാണ് അർത്ഥം. അതിനാൽ 'മാംസത്തിൻ്റെ ഭവനം' എന്ന അർത്ഥവും ബെത്ലെഹേമിന് ഉണ്ട്.

          ബേത്ലെഹെം പുരാതന പ്രദേശമായ എഫ്രാത്തായിൽ ആണ് സ്ഥിതി ചെയ്യുന്നത്. 'ഫലം പുറപ്പെടുവിക്കുന്ന' എന്നാണ് എഫ്രാത്തായുടെ അർത്ഥം. 

ബേത്ലെഹെം ചരിത്രവഴികളിലൂടെ


ബേത്ലെഹെം പൂർവ്വ പിതാക്കന്മാരുടെ കാലത്തു്

        പൂർവ്വ പിതാവായ അബ്രഹാമിൻ്റെ കാലത്തു് എഫ്രാത്താ എന്ന് അറിയപ്പെട്ടിരുന്ന ഈ പ്രദേശത്തൂടെ ആണ്, അദ്ദേഹം ഈജിപ്തിലോട്ടും ഹെബ്രോണിലേക്കും ഒക്കെ യാത്ര ചെയ്തത്. യാക്കോബിൻ്റെ പ്രിയ പത്നിയായ റാഹേൽ, ബെഞ്ചമിനെ  പ്രസവിച്ച വേളയിൽ മരണം അടഞ്ഞതും, കബർ അടക്കപ്പെട്ടതും എഫ്രാത്തായിലാണ്. 

ബെത്ലെഹേം ജോഷ്വായുടെ കാലത്തു്

              ജോഷ്വായുടെ കാലത്താണ് ഇസ്രായേൽ ജനം മരുഭൂമിയിലൂടെ ഉള്ള നാൽപതു വർഷത്തെ അലച്ചിലിനു ശേഷം കാനാൻ ദേശത്തു് കയറുന്നത്. കാനാൻ ദേശം കീഴടക്കിയ ശേഷം ജോഷ്വാ കാനാൻ ദേശം ഇസ്രേയലിൻ്റെ 12 ഗോത്രങ്ങൾക്കുമായി വീതിച്ചു നൽകി.



       യാക്കോബിൻ്റെ നാലാമത്തെ മകൻ ആണ് യഹൂദാ. യഹൂദയുടെ പരമ്പരയിൽ ഉണ്ടായ ഗോത്രം ആണ് യൂദാ ഗോത്രം. ജോഷ്വാ  കാനാൻ ദേശം വീതം വച്ചപ്പോൾ ജറുസലേമിന് തെക്കുള്ള പ്രദേശം ആണ് യൂദാ ഗോത്രത്തിന് നൽകിയത്. യൂദാ ഗോത്രം ഓരോ പട്ടണവും ഗോത്രത്തിലെ ഓരോ കുടുംബങ്ങൾക്കുമായി വീതം വച്ചു. ഇസ്രയേലിന് മോശ നൽകിയ നിയമപ്രകാരം, ഒരോ കുടുംബത്തിനും വീതമായി കിട്ടിയ പ്രദേശം എന്നേക്കുമായി ആ കുടുംബത്തിൻ്റെ സന്തതികൾക്ക് ഉള്ളതായിരിക്കും. സെപ്റ്റര്ജന്റ് ബൈബിളിന്റെ ജോഷ്വാ 15:57 യിൽ (മറ്റു ബൈബിളുകളിൽ ഇല്ല), മലമ്പ്രദേശങ്ങളിൽ ബേത്ലെഹെം യൂദാ ഗോത്രത്തിൻ്റെ അവകാശം ആയി രേഖപ്പെടുത്തിയിരിക്കുന്നു.

ബോവാസ് മുതൽ ദാവീദ് രാജാവ് വരെ ഉള്ള കാലം


          യൂദായുടെ പരമ്പരയിൽ ഉള്ള ബോവാസിൻ്റെ കുടുംബം ആണ് ബേത്ലെഹെം അവകാശമായി വച്ചതായി ബൈബിളിൽ കാണുന്നത്‌. യൂദയായിൽ ഉണ്ടായ ക്ഷാമത്തിന് ശേഷം ബോവാസ് നേരിട്ട് കൃഷി കാര്യങ്ങൾ നോക്കുന്നത് റൂത്തിൻ്റെ പുസ്തകത്തിൽ നമുക്ക് കാണാൻ സാധിക്കും.  നവോമിയുടെ മരുമകളായ മൊവാബ്യ ആയ റൂത്തു, ബേത്ലെഹെമിലുള്ള ബോവസിന്റെ കൃഷി ഇടത്തിൽ ആണ് പണിക്ക് പോകുന്നതും, പിന്നീട് ബോവസിനെ വിവാഹം ചെയ്യുന്നതും. 
       ബോവസിന്റെയും റൂത്തിന്റെയും പുത്രനായ ഒബൈദ് ബേത്ലെഹെമിലാണ് ജനിച്ചതും,  ബേത്ലെഹെമിന്റെ അവകാശി ആയതും.  ഒബൈദിന്റെ പുത്രനായ ജെസ്സെ പിന്നീട് ബേത്ലെഹെമിന്റെ അവകാശി ആയി. ജെസ്സെയും തൻ്റെ പിതാക്കന്മാരെ പോലെ കൃഷിയും ആടുകളുടെ മേയിക്കലും ആയി ബേത്ലെഹെമിൽ ജീവിച്ചു. ജെസ്സെയുടെ മകനായ ദാവീദും ചെറുപ്പത്തിൽ തൻ്റെ പിതാവിൻ്റെ ആടുകളെ മേയിച്ചു ജീവിച്ചു. ദാവീദിന്റെ കാലം മുതൽ ബേത്ലെഹെം, ദാവീദിന്റെ പട്ടണം എന്നാണ് അറിയപ്പെട്ടത്. അതായത് യൂദയായിൽ യൂദാ ഗോത്രത്തിൽ പരമ്പരയായി ബേത്ലെഹെം ദാവീദിനാണ് ലഭിച്ചത്.


ദാവീദ് രാജാവ് മുതൽ ബാബിലോൺ പ്രവാസം വരെ


          ദാവീദ് രാജാവിന്റെ കാലത്തു ജെബുസ്യരെ കീഴടക്കി, ഇസ്രായേൽ ജനം ജറുസലേം സ്വന്തം ആക്കി. ബെഞ്ചമിൻ ഗോത്രത്തിൻ്റെ അവകാശം ആയിരുന്ന ജറുസലേമിൽ ദാവീദ് രാജാവ് തൻ്റെ തലസ്ഥാനം സ്ഥാപിച്ചു. അതോടെ ജറുസലേം വളരുകയും, ബേത്ലെഹെമിന് യൂദയായിൽ ഉണ്ടായിരുന്ന പ്രാധാന്യം കുറയുകയും ചെയ്‌തു. ബാബിലോൺ പ്രവാസം വരെ ഉള്ള യൂദയായിലെ രാജാക്കന്മാർ, അവരുടെ അവകാശം ബേത്ലെഹെം ആയിരുന്നെങ്കിലും ജറുസലേമിൽ ആണ് വസിച്ചത്. ഈ ഒരു കാലഘട്ടത്തിൽ ആണ്, മിക്കാ പ്രവാചകൻ "ബേത്ലെഹെം - എഫ്രാത്താ, യൂദാ ഭവനങ്ങളിൽ നീ ചെറുതാണെങ്കിലും ഇസ്രയേലിനെ ഭരിക്കേണ്ടവൻ എനിക്കായി നിന്നിൽ നിന്നും പുറപ്പെടും" (മിക്കാ 5:12) എന്ന് പ്രവചിച്ചത്. ഈശോ മിശിഹായുടെ വംശാവലിയിൽ ഉള്ള യാക്കോണിയ ആണ് യൂദാ രാജ്യത്തെ, യൂദാ ഗോത്രത്തിൽ നിന്നും ഉള്ള അവസാന രാജാവ്. ബാബിലോൺ രാജാവുമായുള്ള യുദ്ധത്തിൽ പരാജിതനായ യാക്കോണിയയും (597 BC) ഭൂരിഭാഗം യഹൂദരും ബാബിലോണിലേക്ക് കടത്തപെട്ടു. രാജപരമ്പരയുടെ കുടുംബവേരുള്ള ബേത്ലെഹെമിൽ നിന്നുള്ള സകലരും കടത്തപ്പെട്ടു. 70 വർഷം നീണ്ടു നിന്ന ബാബിലോൺ പ്രവാസകാലത്തു, ബേത്ലെഹെം ജനവാസം ഇല്ലാത്ത മേഖലയായി.


ബാബിലോൺ പ്രവാസം മുതൽ മാർ ഔസേഫ് പിതാവ് വരെ ഉള്ള കാലം 


              ദാവീദിന്റെ വംശജനും, ഈശോ മിശിഹായുടെ വംശാവലിയിൽ ഉള്ള സെറുബാബേലിന്റെ നേതൃത്വത്തിൽ ആണ് യഹൂദർ ബാബിലോൺ പ്രവാസം അവസാനിപ്പിച്ച് യൂദായിൽ തിരിച്ചു എത്തിയത് (538 BCE). ബേത്ലെഹെമിലേക്ക് തിരിച്ചു വന്ന ആൾക്കാരുടെ കണക്ക് നെഹെമിയ പറയുന്നത് - "ബേത്ലെഹെമിലെയും നെത്തോഫഹിലെയും പുരുഷന്മാർ 188" (നെഹെമിയ 7:26). എസ്‌റയുടെ കണക്കു പ്രകാരം "ബേത്ലെഹെമിലെ ആളുകൾ 123" (എസ്രാ 2:21). അതായത് ദാവീദിന്റെ കുടുംബത്തിൽ നിന്നും നൂറ്റമ്പതോളം ആൾക്കാർ മാത്രമേ യുദ്ധത്തിനും പ്രവാസത്തിനും ശേഷം  തങ്ങളുടെ കുടുംബത്തിൻ്റെ അവകാശമായ ബേത്ലെഹെമിൽ BC 500 കളിൽ ഉള്ളു. BC 333 യിൽ മഹാനായ അലക്സാണ്ടർ ചക്രവർത്തി, പലസ്തിന തൻ്റെ ഗ്രീക്ക് സാമ്രാജ്യത്തിൽ ലയിപ്പിക്കുന്നിടത്തോളം പേർഷ്യയുടെ ഒരു പ്രവിശ്യ ആയി യൂദയാ നിലനിന്നു. പുരോഹിതർ അക്കാലത്തു് ഭരണ കാര്യങ്ങൾ നിർവഹിച്ചു. ദാവീദിന്റെ കുടുംബം എണ്ണത്തിലും അധികാരത്തിലും കുറവെങ്കിലും ബേത്ലെഹെമിൽ കഴിഞ്ഞു.

            BC 167 യിൽ യൂദാ മക്കാബി എന്ന ലേവി ഗോത്രജൻ വിപ്ലവം നടത്തുന്നത് വരെ യൂദാ, ഗ്രീക്ക് നിയന്ത്രണത്തിൽ കഴിഞ്ഞു. ദാവീദിന്റെ കുടുംബം ബേത്ലെഹെമിൽ കഴിഞ്ഞു. BC 37 യിൽ മക്കബായ ഭരണം തന്ത്രപൂർവ്വം എദോമ്യനായ ഹേറോദ് കൈക്കലാക്കി. ഹേറോദിന്റെ കാലത്തു് യൂദായിൽ വളരെ അധികം കൊട്ടാരങ്ങളും മറ്റും പണികഴിപ്പിച്ചിരുന്നു. ജറുസലേം ദൈവാലയം പോലും പുതുക്കി പണികഴിപ്പിക്കുന്നത് ഹേറോദിന്റെ കാലത്താണ്. ഹേറോദിന്റെ കാലത്താണ് യൂദാ വിട്ട്, യഹൂദ കുടിയേറ്റം ഗലീലിയയിലേക്ക് കൂടുതലായി ഉണ്ടാകുന്നത്. നമ്മുടെ നസ്രാണികളുടെ തിരുകൊച്ചി വിട്ട്, മലബാറിലേക്ക് ഉള്ള കുടിയേറ്റം പോലെ ഒന്ന്. ഈ കാലഘട്ടത്തിൽ ബേത്ലെഹെമിലെ ദാവീദിന്റെ കുടുംബത്തിൽ നിന്നും കുറച്ചു പേർ ഗലീലിയയിലേക്ക് കുടിയേറി

മാർ ഔസേഫ് പിതാവിൻ്റെ ഗലീലിയയിലേക്ക് ഉള്ള കുടിയേറ്റം


       ദാവീദിന്റെ കുടുംബത്തിന്റെ പ്രധാന ജീവിത മാർഗ്ഗം ബേത്ലെഹെമിലെ കൃഷിഭൂമിയും, ബേത്ലെഹെമിന് കിഴക്കുള്ള പ്രദേശങ്ങളിൽ ഉള്ള ആട് മേയിക്കലും ആയിരുന്നു. എന്നാൽ ഹേറോദിന്റെ കാലത്തോടെ വലിയ കെട്ടിടം, ആരാധനാലയങ്ങൾ, കൊട്ടാരങ്ങൾ തുടങ്ങിയവയുടെ പണികൾ കൂടി. സമൂഹത്തിലെ മേൽത്തട്ടിൽ ഉള്ള കുടുംബങ്ങൾ കൂടുതൽ പണം സമ്പാദിക്കാവുന്ന ഈ മേഖലകളിൽ ജോലി പഠിക്കുവാനും, കണ്ടെത്താനും, ചെയ്യാനും തുടങ്ങി. ദാവീദിന്റെ അവകാശമായ ബേത്ലെഹെമിന്റെ അന്നത്തെ അവകാശികളിൽ ഒരാളായ ഔസേഫ് എന്ന ചെറുപ്പക്കാരനും പരമ്പരാഗതമായ തൊഴിൽ ഉപേക്ഷിച്ചു, തച്ചൻ അല്ലേൽ കെട്ടിടം പണിയിൽ സമർത്ഥനായി. ഹെരോദിന്റെ കൊട്ടാരങ്ങൾ, ബേത്ലെഹെമിലെ അടക്കം ഉള്ളതിൽ ഔസേഫ് ജോലി ചെയ്‌തിട്ടുണ്ടാകും. സുവിശേഷത്തിൽ തച്ചൻ എന്നുള്ളത് ഒരു ഗ്രീക്ക് വിവർത്തനത്തിൽ ഉണ്ടായ പ്രശ്‌നം ആണ്. Tekton എന്നാണ് ഗ്രീക്കിൽ പറയുന്നത്. അതിന് സാങ്കേതികമായ തൊഴിലുകളിൽ ജ്ഞാനം ഉള്ളവൻ  (Engineer) എന്നാണ് അർത്ഥം. യഹൂദ താൾമൂടുകളിൽ 'തച്ചൻ അല്ലേൽ തച്ചന്റെ മകൻ' എന്ന് പറയുന്നത് വളരെ അറിവ് ഉള്ളവൻ എന്ന് അർത്ഥമാക്കിയാണ്. എന്നാൽ ഇന്ന് ഇതിന് നേർ വിപരീതം ആണ് നമുക്ക് പള്ളികളിൽ കേൾക്കാൻ സാധിക്കുന്നത്.

         നസ്രത്തിന് അടുത്തുള്ള ഒരു യഹൂദ പട്ടണം ആയിരുന്നു സെപ്‌ഫോറിസ്. ഔസേഫിന്റെ കാലത്തും ഈശോ മിശിഹായുടെ കാലത്തും ധാരാളം വികസന പ്രവർത്തനം ഉണ്ടായ സ്ഥലം. ഇവിടെ പണി എടുക്കാൻ ആണ് ഔസെഫ് പിതാവ് ബേത്ലെഹെം വിടുന്നത്. 

         ഈ ദാവീദിന്റെ നേരിട്ടുള്ള സന്തതിയായ, ബേത്ലെഹെം കുടുംബപരമായി അവകാശം, ഉള്ള സാങ്കേതിക തൊഴിലിൽ വിദഗ്ധൻ ആയ മാർ ഔസേഫ് പിതാവ്, ജറുസലേമിൽ വസിക്കുന്ന ദാവീദിന്റെ മറ്റൊരു വംശാവലിയിൽ ഉള്ള എന്നാൽ അഹറോന്റെ കുടുംബവുമായി അമ്മ വഴി ബന്ധം ഉള്ള പരിശുദ്ധ കന്യകാ മറിയം എന്ന യുവതിയെ വിവാഹം ചെയ്‌ത്‌, താൻ പ്രവാസി ആയി കഴിഞ്ഞിരുന്ന ഗലീലിയയിലെ നസ്രത്തിലേക്ക് കൊണ്ട് പോയി. ഇന്നത്തെ കാലത്തു എഞ്ചിനീയറിംഗ്-നഴ്സിംഗ് ജോലി ഒക്കെ ഉള്ള യുവാക്കൾ വിവാഹം ചെയ്യുന്ന യുവതിയുമായി ഗൾഫിലോട്ടും യൂറോപ്പിലോട്ടും പോകുന്നത് സങ്കല്പിച്ചാൽ മതി. 

ഔസേഫ് പിതാവും പരിശുദ്ധ മറിയവും ബേത്ലെഹെമിലേക്ക് യാത്ര ചെയ്യുന്നു


                 റോമാ സാമ്രാജ്യത്തിലെ എന്തോ കണക്കെടുപ്പ്, അല്ലേൽ ആധാരരേഖ (ഇന്നത്തെ ആധാർ കാർഡ് പോലെ എന്തോ) ശരിയാക്കേണ്ട ആവശ്യപ്രകാരം ഔസേഫ് തൻ്റെ പത്നിയുമായി നസ്രത്തിൽ നിന്നും തൻ്റെ നാടായ ബേത്ലെഹെമിലേക്ക് പുറപ്പെട്ടു. 8 മാസം ഗർഭിണിയായ യുവതിയെയും കൊണ്ട് 2-3 ദിവസം കുറഞ്ഞത് നിർത്താതെ ഉള്ള യാത്ര എന്ത് കൊണ്ട് ഔസേഫ് പിതാവ് ചെയ്തു എന്നത് ചിന്തിക്കേണ്ട കാര്യമാണ്. നമ്മൾ ആരേലും അങ്ങനെ ചെയ്യുമോ? അതിനെ കുറിച്ച് മറ്റെപ്പോഴേലും പഠിക്കാം. 

                ഔസേഫ് പിതാവിന്റെ കാലത്തു് ബേത്ലെഹെം ജനവാസം കുറഞ്ഞ ഒരു പ്രദേശം ആയി മാറിയിരുന്നു. അദ്ദേഹത്തിൻ്റെ കുടുംബത്തിലെ പലരും സഹോദരന്മാർ ഉൾപ്പെടെ നസ്രത്തിലേക്ക് കുടിയേറിയിരുന്നു. സഹോദരന്മാരുടെ മക്കളായ യൂദായും, ചെറിയ യാക്കോബും എല്ലാം പിന്നീട് ഈശോയുടെ ശിഷ്യന്മാരായി ബൈബിളിൽ കാണാവുന്നതാണ്. ഈ ഒരു അവസ്ഥയിൽ വേണം ഗർഭിണിയായ പരിശുദ്ധ മറിയവുമായി ബേത്ലെഹെമിലേക്ക് അദ്ദേഹം കടക്കുന്നത് എന്ന് മനസ്സിലാക്കണം. ബേത്ലെഹെമിന്റെ കവാടത്തിലാണ് പ്രസവസമയം മരണം അടഞ്ഞ റാഹേലിന്റെ കബറിടം. ഇത് വഴിയാണ് ആണ് പ്രസവ സമയം അടുത്ത പരിശുദ്ധ മറിയത്തോടൊപ്പം, രാഹേലുമായി വന്ന യാക്കോബിനെ പോലെ അദ്ദേഹം കടന്നത്.

ബേത്ലെഹെമും ആട്ടിടയന്മാരും


          ബേത്ലെഹെമിലെ ആട്ടിടയന്മാരെയും, അവർ വെറും സാധാരണക്കാർ ആണെന്നും പറഞ്ഞുള്ള എത്ര എത്ര കഥകൾ എല്ലാ ക്രിസ്തുമസ് കാലത്തു കേൾക്കാറുണ്ട് അല്ലേ? എന്നാൽ ആരാണ് ആ ആട്ടിടയന്മാർ എന്നും, അവർ അത്ര നിസാരക്കാരല്ല എന്നും നാം മനസിലാക്കേണ്ടതുണ്ട്.
     
          ജറുസലേം ദൈവാലയത്തിൽ ഉള്ള ആടുകളുടെ ബലിയെക്കുറിച്ചു നമുക്ക് അറിവുള്ളതാണല്ലോ. സംഖ്യ 28:3 - "നിങ്ങൾ ദഹനബലിക്കായി ഒരു വയസ്സുള്ള ഊനമറ്റ രണ്ട് ആട്ടിൻ കുട്ടികളെ അനുദിനം കർത്താവിന് അർപ്പിക്കണം". അതല്ലാതെ ജനത്തിന്റെ പാപപരിഹാരത്തിനായും പെസഹാ ദിവസം രണ്ടു ആടുകളെ ജറുസലേം ദൈവാലയത്തിൽ ഏൽപ്പിക്കണം (ലേവ്യർ 16:8). യഹൂദരുടെ മിസ്നഹയിൽ രേഖപ്പെടുത്തിയത് പ്രകാരം, ബേത്ലെഹെമിൽ വളർന്ന ഒരു വയസ്സുള്ള ഒരു കുറവും ഇല്ലാത്ത ആടുകളെയാണ് ദൈവാലയത്തിൽ കൊണ്ട്  വരുന്നത്.



            ബേത്ലെഹെമിലെ ആട്ടിടയന്മാർ, ജറുസലേം ദൈവാലയത്തിലേക്കുള്ള ഒരു കുറവും ഇല്ലാത്ത ആടുകളെ വളർത്തുന്ന എത്തിച്ചു കൊടുക്കുന്ന പുരോഹിതരായ ആട്ടിടയർ ആണ്. അവർ ചെറുപ്പത്തിൽ തന്നെ, ദൈവാലയത്തിലേക്കു വേണ്ട ആടുകളുടെ പ്രാധാന്യത്തെ കുറിച്ചും, അവയെ എങ്ങനെ ഒക്കെ സംരക്ഷിക്കണം എന്നും, യഹൂദ നിയമങ്ങളും തോറയും പഠിച്ചവർ ആണ്. പ്രത്യേകിച്ചും പെസഹാക്കായി ഉള്ള രണ്ടു ആട്ടിൻ കുട്ടികളുടെ തിരഞ്ഞെടുപ്പും അവയുടെ ജനനം മുതൽ ഉള്ള ശുശ്രൂഷയും വളരെ പ്രധാനപ്പെട്ടതാണ് അവർക്ക്. ബേത്ലെഹെമിൻ്റെ പടിഞ്ഞാറേ ഭാഗം കൃഷി സ്ഥലവും, കിഴക്കേ ഭാഗം ആടുകളുടെ മേച്ചിൽ സ്ഥലവും ആണ്. കൃഷി കഴിയുന്ന കാലത്താണ് ആട്ടിടയന്മാർ ആടുകളെയുമായി കൃഷി സ്ഥലത്തു് മേയാൻ വരുന്നത്. ആടുകൾ പ്രസവിക്കേണ്ട കാലം ആകുമ്പോൾ മേച്ചിൽ സ്ഥലത്തു നിന്നും, അവർ പതിയെ വയലുകൾ ഉള്ള സ്ഥലത്തു് എത്തും. അവിടെ പ്രസവിക്കുന്ന ആടുകൾക്കായി ഉള്ള മാടത്തിൽ ആണ് അവയുടെ പ്രസവം നടക്കുക. ഇവിടെ പ്രസവിക്കുന്ന രണ്ടു ആട്ടിന്കുട്ടികളെ തിരഞ്ഞെടുത്തു, വൃത്തി ആക്കി, കുമ്മായക്കല്ലിൽ (Manger) പിള്ളക്കച്ച വച്ച് മുറുക്കെ പൊതിഞ്ഞു കുറച്ചു സമയം കിടത്തും. കാരണം ഒരു വിധത്തിലും ഉള്ള പരിക്കുകൾ ജനിച്ചു കഴിഞ്ഞു അതിന് ഉണ്ടാകാൻ പാടില്ല. ഇവയെ ഒരു വയസ്സ് ആകുന്നവരെ 24 മണിക്കൂറും മതപരമായ നിഷ്ഠയോടെ ഈ ആട്ടിടയന്മാർ സംരക്ഷിക്കും. അതായത് അത്യാവശ്യം മതപരമായ വിദ്യാഭ്യാസം ഉള്ള, തങ്ങൾ ചെയ്യുന്ന കാര്യത്തിന്റെ ഗൗരവ്വവും പവിത്രതയും അർത്ഥവും മനസ്സിലാക്കിയ പുരോഹിതരായ ആട്ടിടയന്മാരാണ് ബേത്ലെഹെമിലെ ആട്ടിടയന്മാർ.

ബേത്ലെഹെമിലെ ഈശോ മിശിഹായുടെ ജനനം


         ബേത്ലെഹെമിലെത്തിയ ഔസേഫ് പിതാവ് തൻ്റെ ചാർച്ചക്കാരുടെ ഭവനത്തിൽ താമസിക്കാൻ ആണ് ശ്രമിച്ചത്. തൻ്റെ ചാർച്ചക്കാർ ഉള്ള ധൈര്യത്തിൽ തന്നെ ആണ്, പരിശുദ്ധ മറിയത്തിന്റെ ഈ അവസ്ഥയിലും അവർ ബേത്ലെഹെമിലെത്തിയത്. സത്രത്തിൽ ഇടം കിട്ടിയില്ല എന്ന വിവർത്തനം ആണ് മലയാളം ബൈബിളിൽ കാണുന്നത്. എന്നാൽ ഗ്രീക്കിലെ 'kataluma' എന്ന ആ മൂലവാക്കിന് അഥിതികൾക്കുള്ള മുറിയെന്ന അർത്ഥം കൂടിയുണ്ട്. അതായത് ഔസേഫ് പിതാവിന്, തൻ്റെ ചാർച്ചക്കാരുടെ ഭവനത്തിലെ, അഥിതികൾക്കുള്ള മുറി ലഭിച്ചില്ല. എന്താവും കാരണം? രണ്ടു കാരണങ്ങൾ ആകാം.
1) ഔസേഫ് പിതാവ് അംഗീകരിച്ചെങ്കിലും, അദ്ദേഹത്തിൻ്റെ ചർച്ചക്കാർക്ക് പരിശുദ്ധ മറിയത്തിന്റെ ഗർഭം അംഗീകരിക്കാൻ സാധിച്ചിരിക്കില്ല. വളരെ യാഥാസ്ഥിധികരായ ദാവീദിന്റെ കുടുംബക്കാർ ആണ് അവർ.
2) യഹൂദ നിയമപ്രകാരം രക്തസ്രാവം ഒരു സ്ത്രീയിൽ ഉണ്ടായാൽ, അവൾ ഏഴു ദിവസത്തേക്ക് അശുദ്ധ ആകും. ആചാരപ്രകാരം അശുദ്ധ ആയാൽ. അവൾ മറ്റുളവരിൽ നിന്നും കുറച്ചു മാറി താമസിക്കണം. ഏഴ് ദിവസം കഴിഞ്ഞാൽ കുളിച്ചു ശുദ്ധ ആയി ഒരു പുരോഹിതന്റെ സാക്ഷ്യം വേണം. ഉണ്ണിയെ ദൈവാലയത്തിൽ കാഴ്ച വയ്ക്കാൻ പോകുമ്പോൾ ഈ നിയമം ആണ് പൂർത്തിയാക്കുന്നത്. പ്രസവം സംബന്ധിച്ചു, രക്‌തം വരുമെന്നതിനാൽ ഔസേഫിന്റെ ചർച്ചക്കാർ അഥിതികൾക്കുള്ള മുറിയിൽ തങ്ങാൻ അനുവദിച്ചു കാണില്ല.

         ഈ അവസരത്തിൽ ആണ്, ദൈവത്തിന്റെ പദ്ധതി പ്രകാരം, ദൈവാലയത്തിലേക്കുള്ള ആടുകൾ പ്രസവിക്കാറുള്ള സ്ഥലം ഔസേഫ് പിതാവ് തിരഞ്ഞെടുത്തത്. ബേത്ലെഹെം കാരനായ ഔസേഫിന്‌, ആ സ്ഥലത്തിൻ്റെ പ്രാധാന്യം നന്നായി അറിയാം. മിഖാ പ്രവാചകൻ 600 വർഷം മുൻപ് നടത്തിയ പ്രവചനത്തിന്റെ പൂർത്തീകരണമായി, ബേത്ലെഹെമിൽ അനാദിയിൽ ഉത്ഭവിച്ചവന്റെ തിരുപിറവി നടന്നു. പിറന്ന മിശിഹായെ, പിള്ളകച്ച വച്ച് പൊതിഞ്ഞു, കുമ്മായക്കല്ലിൽ (Manger) കിടത്തി.


         വയലിൽ യഹൂദരുടെ പാപങ്ങളുടെ പരിഹാരത്തിനായി ഉള്ള ആട്ടിൻകുട്ടികളെ, ഉറക്കം ഇളച്ചു കാവൽ നിന്നിരുന്ന ആട്ടിടയന്മാർക്ക് മാലാഖയുടെ ദർശനം ഉണ്ടായി. ലോകത്തിന്റെ പാപങ്ങളുടെ പരിഹാരമായ മിശിഹാ ഇതാ ജനിച്ചിരിക്കുന്നു. പിള്ളകച്ചയിൽ പൊതിഞ്ഞു, കുമ്മായക്കല്ലിൽ കിടത്തിയിരിക്കുന്ന കുഞ്ഞാണ് മിശിഹാ എന്നേ ആട്ടിടയന്മാർക്ക് അടയാളമായി മാലാഖ കൊടുത്തുള്ളൂ. പിള്ളകച്ചയിൽ പൊതിഞ്ഞു, കുമ്മായക്കല്ലിൽ ആണ് മിശിഹാ കിടക്കുന്നത് എന്ന് കേൾക്കുമ്പോൾ, ജീവിതം മുഴുവൻ അവർ ചെയ്തിരുന്ന കാര്യം അവരുടെ മനസ്സിൽ വന്നു. ബേത്ലെഹെമിൽ അത് എവിടെ ആണ് എന്ന് അറിയാൻ അവർക്ക് ഒരു നക്ഷത്രത്തിന്റെയും ആവശ്യം ഇല്ലായിരുന്നു.

ബേത്ലെഹെമിലെ നിഷ്‌കളങ്ക കുഞ്ഞുങ്ങളുടെ കൊലപാതകം


           ഈശോ മിശിഹായുടെ ജനത്തിന് ശേഷം ഏതാനും മാസങ്ങൾക്കുള്ളിൽ ദാവീദിന്റെ നക്ഷത്രം കണ്ട ജ്ഞാനികൾ, ബാബിലോണിൽ നിന്നും ബേത്ലെഹെമിലെത്തി. ജെറുസലേമിലോ, ബേത്ലെഹെമിലോ ഉള്ള ഹേറോദിന്റെ കൊട്ടാരത്തിൽ മിശിഹായെ കണ്ട വാർത്ത അറിയിക്കാതെ ജ്ഞാനികൾ പോയതറിഞ്ഞ ഹേരോദ്, ദാവീദിന്റെ കുടുംബത്തിൽ പിറന്ന ഇസ്രയേലിന്റെ യഥാർത്ഥ കിരീടാവകാശിയെ കൊല്ലാൻ തീരുമാനിച്ചു. രണ്ടു വയസ്സിനു താഴെ ഉള്ള, കൂടിയാൽ 10 കുട്ടികളേ, ദാവീദിന്റെ കുടുംബത്തിൽ അന്ന് തീരെ ജനസാന്ദ്രത ഇല്ലാത്ത ബേത്ലെഹെമിൽ ഉണ്ടാകൂ. അത് കൊണ്ട് തന്നെ, ചരിത്രകാരന്മാർ പ്രാധാന്യം കൊടുക്കാത്ത ഹേറോദിന്റെ ഈ നീച കൃത്യം സുവിശേഷകന്മാർ മാത്രമേ കുറിച്ചുള്ളു.

ബേത്ലെഹെം ആദിമ നൂറ്റാണ്ടുകളിൽ

             ആദിമ നൂറ്റാണ്ടിൽ കർത്താവായ ഈശോ മിശിഹായുടെ ജന്മ സ്ഥലം വളരെ പാവനമായി ആണ് യഹൂദ നസ്രാണികൾ കണ്ടിരുന്നത്. എന്നാൽ AD 132 യിൽ നടന്ന ബർ കോബ്ബാ വിപ്ലവത്തിനെ തുടർന്ന് റോമാ ചക്രവർത്തിയായ ഹാഡ്രിയൻ, അഡോനിസ് എന്ന ഗ്രീക്ക് ദേവൻ്റെ ആരാധനാലയം അവിടെ നിർമ്മിച്ചു. തമ്മൂസ് ദേവൻ്റെ കീർത്തനങ്ങൾ താൻ മിശിഹാ ജനിച്ച ഗുഹയിൽ കേട്ടതായി വി. ജെറോം സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഈ അഡോനിസും, തമ്മൂസും, ആദ്യം ഉണ്ടായിരുന്ന ലാഹേമും, ബാലും, ഈജിപ്തിലെ ഐസിസിൻ്റെ (Isis) ഭർത്താവായ ഒസീരിസും (Osiris) എല്ലാം ഒരേ ദൈവം ആണെന്ന് മനസ്സിലാകുമ്പോഴേ, ബേത്ലെഹെമിന് വേണ്ടി 'നുണയൻ' പെടുന്ന പാട് നമുക്ക് മനസ്സിലാക്കാൻ സാധിക്കൂ.

ബേത്ലെഹെം കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ കാലം മുതൽ



            കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ അമ്മയായ ഹെലേന രാജ്ഞിയുടെ ശ്രമഫലമായി, ബേത്ലെഹെമിൽ ഒരു പള്ളി പണിയപ്പെട്ടു. അന്ന് മുതൽ ഇന്ന് വരെ ബേത്ലെഹെമിൽ മിശിഹാ ജനിച്ച സ്ഥലത്തു് പള്ളി ഉണ്ട്.

ബേത്ലെഹെമിലെ മിശിഹായുടെ പിറവി സ്ഥലത്തെ പള്ളിയുടെ ഭരണം


            വിശുദ്ധ നാടുകൾ സ്ഥിതി ചെയ്യുന്നത് കണക്കിൽ എടുത്തു്, കൽക്കദോൻ സുനഹദോസിൽ (AD 451), ജറുസലേമിനെ സ്വതന്ത്ര പാത്രിയർക്കറ്റ്‌ ആയി പ്രഖ്യാപിച്ചു. അന്ന് മുതൽ യൂദായിൽ ഉള്ള എല്ലാ പള്ളികളുടെയും ഭരണം ജെറുസലേം സഭയുടെ കീഴിൽ ആണ്. എന്നാൽ കുരിശു യുദ്ധ കാലത്തു്, ലത്തീൻ സഭ, യൂദായും അവിടെ ഉള്ള പള്ളികളും പിടിച്ചടക്കി. പിന്നീട് പരസ്പരം ഉള്ള ബലാബലത്തിൽ ഓരോരുത്തരും മാറി മാറി ഭരിച്ചു. ഇന്ന് എല്ലാ സഭകളും ബെത്ലെഹേം ഉൾപ്പെടെ ഉള്ള വിശുദ്ധ നാടുകളിലെ പള്ളികൾ സംഘർഷഭരിതമായ അന്തരീക്ഷത്തിൽ ഭരിക്കുന്നു.




       എന്നാൽ നിഷ്പക്ഷമായി ചിന്തിക്കുകയാണെങ്കിൽ, വിശുദ്ധനാട് ജെറുസലേം പാത്രിയർക്കേസിന് കൽക്കദോൻ സൂനഹദോസ് നൽകിയതാണ്. അതിനാൽ തന്നെ അവിടെ ഉള്ള എല്ലാ പള്ളികൾക്കു മേലും അദ്ദേഹത്തിനും അദ്ദേഹത്തിൻ്റെ സഭക്കും ആണ് ഭരണ അവകാശം ഉണ്ടായിരിക്കേണ്ടത്. റോമിലെ പള്ളികളിൽ ലത്തീൻ സഭക്കും, കോൺസ്റ്റാന്റിനോപ്പിളിലെ പാളികളിൽ അവിടുത്തെ സഭക്കും അധികാരം ഉള്ള പോലെ, ജറുസലേമിലെ എല്ലാ പള്ളികളുടെയും അധികാരം ജറുസലേം പാത്രിയാർക്കേസിനാണ് ഉണ്ടാകേണ്ടത്. ലത്തീൻ സഭയും മറ്റു സഭകളും വിശുദ്ധ നാട്ടിലെ നാണക്കേട് ഉണ്ടാക്കുന്ന ഈ അധികാരവടം വലി ഉപേക്ഷിച്ചു, ജറുസലേം പാത്രിയാർക്കേസിന് പള്ളികൾ വിട്ടുകൊടുക്കും എന്ന് ആഗ്രഹിക്കുന്നു. മിശിഹായുടെ പിറവി നടന്ന പള്ളിയിലെങ്കിലും ക്രൈസ്‌തവ സ്നേഹവും സാഹോദര്യവും എളിമയും പ്രകാശിപ്പിക്കാൻ കഴിയില്ലെങ്കിൽ, എത്ര വലിയ സഭയാണെന്ന് പറഞ്ഞിട്ടും കാര്യമില്ല.


               ബേത്ലെഹെമിലും വിശുദ്ധ നാട്ടിലും ശാന്തിയും സമാധാനവും പുലരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എല്ലാവർക്കും നമ്മുടെ കർത്താവായ ഈശോ മിശിഹായുടെ തിരുപ്പിറവി തിരുന്നാൾ ആശംസകൾ...


Chacko Chan

Friday, December 7, 2018

Apostolic Succession in Syro Malabar Catholic Church



Apostolic Succession in Syro Malabar Church

Myself a Mar Thomma Nasrani in Communion with Bishop of Rome is humbly attempting to layout the Apostolic Succession of Syro Malabar Church through the last nearly 20 centuries. There is no attempt so far done by anyone and I am doing it with a very limited resource. I am praying that my effort will be an eye-opener to my Church Authorities, who have much more resources to make a better one than what I made.

Maran Eesho Mishiha - our Lord and God sent his Apostles throughout the world to share the good news, they received from him. After the Jerusalem Synod, Mar Yooda Thoma Sleeha, the Twin – on AD50 landed on the ancient land of Hendo / India beginning its Apostolic tradition and succession. Various periods will be divided according to the historical significance.





Era of Apostolates - First Century

                   1)    Mar Thoma Sleeha (St Thomas)  - (AD 50-72)
                   2)    Mar Keppa  - (AD 72 – ?) 
Mar Keppa is the first Native Bishop of India and disciple of St Thomas


Second Century to Nicene Council


      After Mar Keppa, the details of native bishops are unavailable and most of the time Bishops of Persia (Fars) and neighboring dioceses are considered as the bishop of India due to the same apostolic heritage of Persia And India through St Thomas.
                   3)    Bishop David of Maishan – (AD 295 - ?)
Bishop David left Maishan / Basra and visited India during the reign of the bishop Papa bar Aggai of Seleucia-Ctesiphon.
                   4)    Mar Yohannan (AD 310 - ?)
Mar Yohannan represented Persia and India as the Bishop of the all of Persia and Greater India in the first Ecumenical Council of Nicaea in 325 A. D.


Nicene Council to Period under Persian (Fars) Bishop

     The Church of Persia (Fars) was also founded by St Thomas. The common apostolic origin and proximity than other Christian centers and unavailability of native bishops caused bishops of Fars undertaking the apostolic succession of India for some centuries.
                  5) Theophilos the Indian (AD 354 - 364)
Native of Maldives and Bishop of India
              6) Mar Komai (AD 410 - ?)
Epistle to Romans is translated by Mar Komai with the help of Daniel, an Indian priest, from Greek to Syriac.
                  7) Mar Yazdad of Rev Ardashir / Fars (AD 424 – AD 450)
                  8) Mar Mari of Rev Ardashir / Fars (AD 450 - 470)
He was the recipient of a celebrated letter from the bishop Ibas of Edessa, and is known to have written a commentary on the letters of Acacius of Amid, a commentary on the book of Daniel and a treatise against the magi of Nisibis.
                  9) Mar Isaac of Rev Ardashir / Fars (AD 510 – 530)
                 10) Mar Ishoʿbokht of Rev Ardashir / Fars (AD 530 – 535)
                 11) Mar Acacius of Rev Ardashir / Fars (AD 535 – 540)
                 12) Mar Maʿna of Rev Ardashir / Fars (AD 540 - ?)
Metropolitan Maʿna of Rev Ardashir sent copies of his Syriac translations of Greek devotional works to India for the use of the Indian clergy.
                 13) Metropolitan Claudian (AD550 -?)
Metropolitan Claudian was among the signatories of the acts of the synod of Joseph in 554.
                 14) Mar Shemʿon of Rev Ardashir / Fars (AD 640 - ?)
Patriarch Ishoʿyahb III (649–59) written a letter to him complaining about conversions to Islam by the Christians of Beth Mazonaye (Oman) during the Arab conquest. He was in charge of the affairs of the Church of India.


Indian Church under Catholicos-Patriarch of Seleucia-Ctesiphon


A situation arose in which the Bishop Shemʿon of Fars became hostile to the Patriarch Ishoʿyahb III, resulting in his excommunication. Following this, Patriarch Ishoyahb III issued an encyclical releasing the Church of India from the jurisdiction of Fars eparchy and appointed a Metropolitan Bishop for India.  The title of the Metropolitan bishop of India was 'the Metropolitan and Gate of all India'.

                   15) Unknown Metropolitan bishop of India sent by Patriarch Ishoyahb III, (AD 655 - ?)
                   16) Unknown Metropolitan bishop of India sent by Patriarch Sliba-zkha, (AD 715 - ?)
Patriarch  Sliba-zkha consecrated a metropolitan for India, perhaps in response to an appeal from the Indian Christians, to fill the place of the bishop sent there by Ishoʿyahb half a century earlier.
                    17) Patriarch Timothy the Great (AD780-823)
Patriarch released the Church of India from the authority of the bishop of Fars permanently, placing it under his direct jurisdiction.


Era of permanent Bishops travelling to India from Seleucia-Ctesiphon

Two letters written by Patriarch Timothy with regard to the Church of India contains guidelines for the election of Metropolitans. The letter demands that the acknowledgement of the Patriarch must be obtained after the people selected bishops based on the guidelines set by the Patriarch. This indicates some native bishops are being ordained by people of India with approval Letter of Patriarch placed on their head.
  In the second letter addressed to the Archdeacon of Malankara, the Patriarch mentions some violations of canon in the Church of India. The Patriarch also demands that bishops should abstain from entering wedlock and consuming meat. While writing about the journeys of East Syriac missionaries during his reign, Timothy I says (in Letter 13) that a number of monks go across the sea to India with nothing but a staff and a beggar's bag.

             18) Mar Sabor (also known as Mar Abo) and 
             19) Mar Proth (also known as Mar Aphroth) (AD 822 - ?)
Mar Sabor and Mar Proth (twin bishops) arrived at the Port of Kollam with some migrants including a monk Maruvan Sabor Iso. They developed the City of Kollam, commencing the Malayalam Era / Kollavarsham by King Kulashekhara. Mar Sabor and Mar Proth became bishops of Kollam and Kodungalloor. They built many churches through out Malabar. Maruvan Sabor Iso built the Nilakkal Ashram near SabariMala. He died and was buried there.
                     20) Mar Yohannan (AD 880 - ?)
     According to the Portuguese writer Diogo do Couto, the Malabar church sent a delegation to Mesopotamia to ask for new bishops to be sent out to them after the death of Mar Sabor and Mar Proth. The Patriarch  Enosh consecrated a metropolitan named Yohannan for India, and two suffragan bishops, one of whom, 'Mar Dua', was appointed to the island of Soqotra, and the other, Thomas, to 'Masin', traditionally identified with southern China. Yohannan fixed his metropolitan seat at Kodungalloor.

                     21) Mar Yohannan (AD 988 – AD1000)
Severe persecution caused a 100-year gap in arrival of Bishops from Selucia. As a result of the continued request of the Malabar Nazranis, the Patriarch Mari bar Toba sent a bishop named Mar Yohannan in 988.

                    22) Mar Yohannan (A.D 1000 - ?)
                    23) Mar Thoma (AD 1056 - ?)
                    24) Mar Yohannan (John III) (AD 1115 – 1129)
Bishop John III went to Constantinople, and thence to Rome, telling of miracles associated with St. Thomas that occurred in the land of India.

                    25) Mar Yohannan (AD 1129 - ?)
In response to the request of the Church of India, the Patriarch Eliya II sent bishop Mar Yohannan to Malabar.

        AD1170 (Malayalam Era / Kollavarsham 345) – Armenian Merchant Thomma and family settled in Kodungalloor and intermarried with natives. The pure descendants formed a Northist (settled on the northern bank of Kodungalloor) and merged with St Thomas Christians. The descendants from native lay formed the Southist group which even exist today.

                    26) Mar Yohannan (AD 1222 - 1231)
                    27) Mar Joseph (AD 1231 – 1265)
                    28) Mar David (AD 1285 - 1300)
                    29) Mar Yakob (AD 1300 - 1330)
 The dating formula in the colophon to a manuscript copied in June 1301 in the church of Mar Quriaqos in Cranganoor mentions about the patriarch Yahballaha III and the metropolitan Yaʿqob of India (described as ‘vicar and governor of the seat of the apostle Thomas)

                    30) Mar Yahballaha (AD 1407 - ?)
                    31) Mar Thoma  (AD 1490 – 1492)
                    32) Mar Yohannan (AD 1492 – 1503)
         In 1490 a three-man delegation from Malabar meet the East-Syrian Patriarch Mar Simeon IV (Simon) in Gazarta d'Bet Zabdai (now Cizre in Turkey) requesting for Bishops. One of the delegates is the famous "Joseph the Indian" who is ordained priest by the Patriarch along with the other surviving delegate, George. The Patriarch lets the delegation choose suitable monks from the monastery of Mar Augen (St. Eugene). The delegates choose 2 monks, both named Joseph. The Patriarch ordains the chosen monks as Bishops Mar Thoma (Thomas) and Mar Yohannan (John) and sends them to Malabar with the delegates. Mar Thoma along with Joseph the Indian, returns to Babylon with gifts from Malabar. Mar Yohannan stays on. He died in 1517 and is buried in the Udayamperoor church.

                    33) Mar Yakob (AD 1503 – 1553)
   Patriarch Eliya V, who ascended the throne in 1502, sent three bishops, namely Mar Yabalaha, Mar Denaha and Mar Yakob to Malankara. These bishops sent a report to the patriarch from India in 1504, describing the condition of the Church in India and reporting the recent arrival of the Portuguese. Eliya had already died by the time this letter arrived in Mesopotamia, and it was received by his successor, Shemʿon VI (1504–38).

               Mar Yakob (AD 1503 – 1553) was the last Bishop of India who had the direct Apostolic succession of St Thomas ie thelaying on of hands’ (മാർ തോമ്മായുടെ കൈവെയ്പ്പു) . From Mar Joseph Sulaqa to the current Major Arch Bishop all the heads of Syro Malabar Church have Latin Hierarchies laying on of hands’.


Era of Chaldean Catholic Bishops

     After the Schism of 1552 in the Church of the East, the Chaldean Catholic (Sulaqa) faction bishops began to reach Malabar.
                    34) Mar Joseph Sulaqa (AD1555 – 1567)
                    35) Mar Abraham of Angamaly (31 January 1565AD to 1597)


Era of Portuguese Colonization  - St Thomas Christians under Latin (Jesuit) controlled East Syriac Archdiocese of Angamaly-Cranganore (Padroado)

     After the death of Mar Abraham of Angamali, through the misguided Synod of Udamperoor, Goan Archbishop Aleixo de Menezes colonized the St Thomas Christain Church of India. He appointed Latin Jesuits Bishops for Christians of India.
                    36) Dom Francis Ros, S.J (1559–1624)  - the first Latin Archbishop of East Syriac Archdiocese of Angamaly-Kodungalloor, the See of Saint Thomas Christians.
                    37) Etienne de BritoS.J. (18 Feb 1624 - 2 Dec 1641 Died)
                    38) Francisco Garcia MendesS.J. (2 Dec 1641 - 3 January 1653)


Era of Coonan Cross Oath (3 January 1653)

The united St Thomas Christians revolted against Portugal Jesuits (Paulist’s), Under the leadership of Anjilimoottil Ittithomman Kathanar of Kallissery. The Saint Thomas Christians publicly took an oath that they would not obey the Jesuit Archbishop Garcia or any other prelate from the "Paulist’s" (Jesuit Priests from St Paul Seminary Goa). The oath was not against the Pope or the Catholic Church but against the "Paulist’s".
        To control the situation, Pope Alexander VII sent Italian Fr Friar Joseph of St Maria Sebastiani at the head of a Carmelite delegation who succeeded in winning over a large section of St. Thomas Christians. Thus the St Thomas Christians got divided into two factions. The Catholic faction under Mar Parambil Chandy agreed to work with Carmelites because their Oath was against Jesuits. The Puthenkoor faction appointed Archdeacon as Mar Thomma 1 and became Jacobite in the future history.


Era of Roman Catholic Vicariate of Malabar (Propaganda Fide)

                    39) Joseph Maria de Sebastiani (AD1656 – 1663)
                    40) Parambil Mar Chandy (Alexander de Campo) -  (31 January 1663 AD – 1687) – The first native Bishop of modern Era
                    41) Custodio do Pinho (1694–1697)


Era of Vicariate of Verapoly / Varapuzha (1709) (Propaganda Fide)

                   42) Bishop Angelo Francis (AD1700 – 1712)
                   43) Bishop John Baptist Multedo of St. Teresa, (AD1714–1750)
                   44) Bishop Florence of Jesus of Nazareth, (AD1750–1773)
                   45) Bishop Francis de Sales a Matre Dolorosa, (AD1774–1787)


Parallel Chaldean Catholic Bishops in Malabar

               a) Mar Shemʿon of Ada (AD 1701–1720)
         The Chaldean metropolitan Shemʿon of ʿAda, who had been consecrated by the Amid patriarch Joseph I for the Catholics of the Urmia plain, travelled from Rome to India in 1700, with the approval of the Vatican authorities, to minister to the Chaldeans of Malabar. On 22 May 1701 he consecrated the superior of the Chaldean seminary of Verapoly, the Carmelite Ange-François de Sainte-Thérèse, apostolic vicar of the Chaldeans of Malabar.

               b) Gabriel of Ardishai, (AD1704–1731)
       The metropolitan Gabriel of the Urmia diocese of Ardishai was sent to India in 1704 by the Assyrian patriarch Eliya XI Marogin (1700–22). Doubtless appreciating the difficulties, he was likely to encounter accused as a Nestorian, Gabriel made a Catholic profession of faith in the presence of the Chaldean patriarch Joseph I at Amid before he set off on his journey. Gabriel proceeded to offer a lively opposition to the Jacobite metropolitan Thomas IV. Forty-two churches came over to him, leaving the Jacobite’s with only twenty-five. The Jacobite’s only fully recovered their hold on the Malabar church after Gabriel's death in 1731. He died in Kerala in 1731 and was buried in Cheriapally in Kottayam which is under the control of the Indian Orthodox Syrian Church


Era of Kariatti Mar Ouseph’s struggle for independence

          Mar Kariatti Ouseph Methrapolitha along with Paremmakkal Thoma Kathanar did a historic voyage travelling through four continents for independence and unification of St Thomas Christians. He died under mysterious circumstances while staying in Goa while returning as Methrapolitha of St Thomas Christians.
                    46) Mar Kariatti Ouseph (1783 - 10 September 1786) Archbishop of Cranganore (Kodungalloor)


Era of Roman Catholic Vicariate of Varapuzha (Propaganda Fide) again

                    47) Bishop Raymond of St. Joseph, (AD1803–1816)
                    48) Bishop Miles Prendergast, (AD1819 – 1831)
                    49) Bishop Francis Xavier Pescetto of St. Anne, (AD1831–1844)
                    50) Bernardino Baccinelli of St. Teresa, (AD1847 – 1868)
                    51) Leonardo Mellano of St. Louis, (AD1868 -1887)


Era of Vicariates for East Syrian Catholics of Malabar

Pope Leo XIII by his Bull ‘Quod Jam Pridem’ dated May 20, 1887 established two Apostolic Vicariates - Kottayam and Thrissur - exclusively for the East Syriac Rite Catholics of Malabar. The Syriac Rite Catholics were exempted from the jurisdiction of the Archdiocese of Varapuzha. On July 28, 1896 Pope Leo XIII established a new Vicariate, Ernakulam-Angamali, with territories carved out from the two existing Vicariates and The Vicariate of Kottayam was renamed Changancherry.

       Firstly, let see the three vicariates / diocese / archdiocese - bishop successions.

Vicariate / Diocese / Archdiocese of Thrissur
          a) Mar Adolph Medlycott (13 September 1887 – 1896) Bishop of Vicariate of Thrissur
          b) Mar John Menacherry (25 October 1896 – 19 December 1919) Bishop of Vicariate of Thrissur
          c) Mar Francis Vazhappaly (6 July 1921 – 12 May 1942) – Bishop of Diocese of Thrissur
          d) Mar George Alapatt (1 May 1944 – 4 June 1970) - Bishop of Diocese of Thrissur
          e) Mar Joseph Kundukulam (16 August 1970 – 1995) – Archbishop of Thrissur (1995)

Vicariate / Diocese / Archdiocese of Changancherry
              a) Mar Charles Lavigne, S.J (November 13, 1887 – 1896) - Vicariate of Kottayam
              b) Mar Mathew Makil (AD 1896 – 1911) Vicariate of Changancherry 
              c) Mar Thomas Kurialacherry (AD 1911-1925) Diocese of Changancherry
              d) Mar James Kalachery (AD1927-1949) - Diocese of Changancherry
          e) Archbishop Mar Mathew Kavukattu (AD1950-1969) - Archdiocese of Changancherry (1956)
              f) Archbishop Mar Antony Padiyara – (AD1970-1985) Archdiocese of Changancherry
              g) Archbishop Mar Joseph Powathil   - (AD1985 -  2008) Archdiocese of Changancherry
Vicariate / Archdiocese of Ernakulam-Angamali
              a) Mar Aloysius Pazheparambil  (5 November 1896 - 9 December 1919) Vicariate of Ernakulam
              b) Archbishop Mar Augustine Kandathil  (18 December 1919 - 10 January 1956), Archdiocese of Ernakulam (1923)
              c) Archbishop Mar Joseph Parecattil (9 January 1957 - 1 April 1984), Archdiocese of Ernakulam
              d) Archbishop Mar Antony Cardinal Padiyara (3 July 1985 - 16 December 1992)


Apostolic Succession of Syro Malabar Church from AD1887 to 1992

      From 1887 to 1992, its difficult to point out one bishop as the Apostolic Successor as the Indian Syriac Church was divided into three independent vicariates. But by considering seniority or grade of position the Apostolic Succession can be made.
         52) Mar Adolph Medlycott (13 September 1887 – 1896)
         53) Mar John Menacherry (25 October 1896 – 19 December 1919)
         54) Archbishop Mar Augustine Kandathil  (18 December 1919 - 10 January 1956)
         55) Archbishop Mar Joseph Parecattil (9 January 1957 - 1 April 1984)
         56) Archbishop Mar Antony Padiyara (3 July 1985 - 16 December 1992)


Era of establishment of Major Archiepiscopal see of Ernakulam-Angamaly and Office of Major Arch Bishop for Syro Malabar Church

      On December 16, 1992, Pope John Paul II, by the Apostolic Constitution Quae maiori (Acta Apostolicae Sedis, 85[1993], pp. 398-399), raised the Syro-Malabar Church to the status of Major Archiepiscopal sui iuris (Autonomous) Church with the Major Archiepiscopal see of Ernakulam-Angamaly. Mar Antony Paidyara, the then Metropolitan of Ernakulam was appointed its First Major Archbishop.

                    Major Arch Bishop Mar Antony Padiyara (16 December 1992 - 18th December 1996)
         57) Major Arch Bishop Mar Varkey Vithayathil (23 December 1999 - 1st April 2011)
         58) Major Arch Bishop Mar George Alencherry (29th May 2011 – current)


          Syro Malabar Church is the rightful heir of the Apostolic tradition of St Thomas as it is the only Church which, without any break still follows the East Syriac Rite and traditions in India. But unfortunately from AD 1553 the Apostolic laying on of hands’ of Mar Thomma / St Thomas (മാർ തോമ്മായുടെ കൈവെയ്പ്പു) is missing in the Church. All the Bishops of the church from that period is having the laying on of hands’ from Latin tradition which is the Apostolic laying on of hands’ of Mar Simon Keppa / St Peter (മാർ കേപ്പായുടെ കൈവെയ്പ്പു). The other St Thomas Churches with Jacobite background is also having laying on of hands’ of Mar Simon Keppa / St Peter.
          The Only Apostolic Church in the world currently having the Apostolic laying on of hands’ of Mar Thomma / St Thomas (മാർ തോമ്മായുടെ കൈവെയ്പ്പു) is Chaldean Catholic Church. Hopes our Bishops will take Apostolic laying on of hands’ of Mar Thomma / St Thomas from them in the future and also restore the some lost East Syriac Traditions as it was from the beginning.
            Thanking our Lord Eesho Messiah for helping me to do this mammoth effort easily. Any suggestions or corrections or criticisms are welcome into my e-mail – nibin4uall@gmail.com


Chacko Mappila / Chacko Chan