Sunday, April 8, 2018

ലത്തീൻ രീതിയിലെ കുരിശടയാളവും, സിറോ മലബാർ സഭയിലെ സ്വാധീനവും


           കത്തോലിക്കാ സഭയിലെ ഓരോ വ്യക്തി സഭക്കും, അതിന്റേതായ ആരാധനാക്രമങ്ങളും, പാരമ്പര്യങ്ങളും, രീതികളും ഉണ്ട്. അതിൽ ഒന്നാണ് വിവിധ പാരമ്പര്യങ്ങളിലുള്ള കുരിശു വരക്കുന്ന രീതി. സിറോ മലബാർ സഭയിൽ കുരിശു വരക്കുന്ന രീതി മുൻപ് എഴുതിയിരുന്നല്ലോ. സിറോ മലബാർ സഭയുടെ കുരിശടയാള രീതി മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർ താഴെ ക്ലിക്ക് ചെയ്യുക.


       സിറോ മലബാർ രീതി വായിച്ചതിനു ശേഷം മാത്രമേ, ഇനി ഉള്ളത് വായിക്കാവൂ എന്ന് അഭ്യർത്ഥിക്കുന്നു. 1700 വർഷങ്ങളോളം പഴക്കം ഉള്ള സിറോ മലബാർ രീതിയിലുള്ള കുരിശു വര എന്താണെന്നു പോലും അറിയാതെ, വെറും 700 വർഷം മാത്രം പഴക്കം ഉള്ള ലത്തീൻ രീതിയിൽ ആണ് ഇന്ന് ഭൂരിഭാഗം സിറോ മലബാർ വിശ്വാസികളും കുരിശു വരക്കുന്നത്. അതിനാൽ ലത്തീൻ രീതി കൂടി സാധാരണ ജനങ്ങളെ പരിചയപ്പെടുത്തുവാൻ ആഗ്രഹിക്കുന്നു.

ലത്തീൻ കുരിശടയാള രീതി 

കുരിശ് വരക്കുന്നതിൽ മൂന്ന് കാര്യങ്ങളാണ് ഉള്ളത്. 1) വിരലുകൾ വയ്ക്കുന്ന രീതി, 2) ചൊല്ലുന്ന പ്രാർത്ഥന 3) കൈ ചലിക്കുന്ന വഴി  


കൈയും വിരലുകളും വയ്ക്കുന്ന രീതി
വലതു കൈയ്യാണ് കുരിശു വരക്കാൻ ഉപയോഗിക്കുന്നത്. എല്ലാ കൈ വിരലുകളും ചിത്രത്തിലെ പോലെ ശരീരത്തിന്റെ നേർക്ക് തുറന്നു പിടിക്കുന്നതാണ് ലത്തീൻ രീതി. അഞ്ചു വിരലുകളും തുറന്നു വയ്ക്കുന്നത്, കർത്താവായ ഈശോ മിശിഹായുടെ ശരീരത്തിൽ ഏറ്റ പഞ്ച ക്ഷതങ്ങളെ സൂചിപ്പിക്കുന്നു. തുറന്നു പിടിച്ച കൈ വിരലുകൾ ഉള്ള കൈ, പ്രാർത്ഥനക്കൊപ്പം ശരീത്തിന്റെ പല ഭാഗങ്ങളിലേക്കും ക്രമത്തിൽ നീങ്ങുന്നു.



കുരിശ് അടയാളം വരക്കുമ്പോൾ പറയേണ്ടത് 

   പിതാവിന്റെയും (ബാവായുടേയും), പുത്രന്റെയും, പരിശുദ്ധ ആത്മാവിന്റെയും (പരിശുദ്ധ റൂഹായുടെയും) നാമത്തിൽ ആമ്മേൻ ...

കൈ ചലിപ്പിക്കുന്ന വഴി 
   തുറന്ന വിരലുകൾ ഉള്ള വലതു കൈ, "പിതാവിന്റെയും" എന്ന് പറയുമ്പോൾ നെറ്റിയിൽ സ്പർശിക്കുന്നു. പിതാവായ ദൈവം, സ്വർഗ്ഗത്തിൽ വസിക്കുന്നു എന്ന് ഇതിലൂടെ അർത്ഥം ആക്കുന്നു. അതിനു ശേഷം "പുത്രന്റെയും" എന്ന് ചൊല്ലി വയറിനു മുകളിൽ നെഞ്ചിൽ കൈ വയ്ക്കുന്നു. വയർ ഭൂമിയുടെ പ്രതീകം ആണ്. പിതാവായ ദൈവം, വചനമായ പുത്രൻ തമ്പുരാനെ ഭൂമിയിലേക്ക് അയച്ചു എന്ന് ഇതിലൂടെ അർത്ഥം ആക്കുന്നു. പിന്നീട് കൈ, ഇടത്തെ തോളിലേക്കും, അവിടെ നിന്നും വലത്തേ തോളിലേക്കും ചലിപ്പിച്ചു കൊണ്ട് "പരിശുദ്ധാത്മാവിന്റെയും" എന്ന് ചൊല്ലുന്നു. ഇടത് തിന്മയുടെയും, വലതു നന്മയുടെയും പ്രതീകമായി ഇവിടെ കരുതുന്നു. അതായത് പുത്രനായ ഈശോ മിശിഹാ, പരിശുദ്ധാത്മാവിന്റെ സഹായത്താൽ മനുഷ്യരെ തിന്മയിൽ നിന്നും നന്മയിലേക്ക് നയിക്കുന്നു എന്ന് അർത്ഥമാക്കുന്നു. പിന്നീട് കൈകൾ കൂപ്പി, "നാമത്തിൽ ആമ്മേൻ" എന്ന് പറയുന്നു.


ഇടതു നിന്നും വലത്തോട്ട് ഏതൊക്കെ സഭ വരക്കുന്നു?

        അതായത്, ലത്തീൻ പാരമ്പര്യത്തിൽ കുരിശ് വരക്കുന്നത്, ഇടത്തു നിന്നും വലത്തോട്ടാണ്. 13 ആം നൂറ്റാണ്ടിലാണ് അത് വരെ വലത്തു നിന്നും ഇടത്തോട്ട് വരച്ചു കൊണ്ടിരുന്ന ലത്തീൻ സഭ ആരും അധികം ശ്രദ്ധിക്കാതെ തിരിച്ചു വരച്ചു തുടങ്ങുന്നത്. എന്നാൽ ലത്തീൻ സഭക്ക് മുൻപേ തന്നെ വേറെ ചില സ്ലൈഹീക സഭകൾ ഇങ്ങനെ വരച്ചിരുന്നു. കൽക്കദോൻ സുനഹദോസിലൂടെ കത്തോലിക്കാ കൂട്ടായ്മയിൽ നിന്നും പുറത്തു പോയ ഓറിയന്റൽ ഓർത്തഡോൿസ് (കോപ്ട്, യാക്കോബായ, എത്യോപ്യൻ)  സഭകൾ, തങ്ങളെ കത്തോലിക്കരിൽ നിന്നും വ്യത്യസ്‍തരാക്കാൻ ആറാം നൂറ്റാണ്ടോടു കൂടി ഇടത്തു നിന്നും വലത്തോട്ട് വരക്കാൻ തുടങ്ങിയിരുന്നു. 13 ആം നൂറ്റാണ്ടോടു കൂടി, കത്തോലിക്കാ സഭയുടെ രീതിയിൽ നിന്നും മാറി,  ഓറിയന്റൽ ഓർത്തഡോൿസ് സഭകളെ പോലെ ലത്തീൻ സഭയും ഇടത്തു നിന്നും വലത്തേക്ക് വരച്ചു തുടങ്ങിയത്, കാലത്തിന്റെ തമാശയായി കാണാം. അതായത് കേരളത്തിലെ സ്ഥിതി വച്ച് നോക്കിയാൽ ലത്തീൻ സഭയും, യാക്കോബായ സഭയിലൂടെ പിറന്ന ഇന്ത്യൻ ഓർത്തോഡോക്സ്, യാക്കോബായ, മാർത്തോമ്മാ, സിറോ മലങ്കര കത്തോലിക്കർ, തൊഴിയൂർ തുടങ്ങിയവരെല്ലാം ഇടത് നിന്നും വലത്തോട്ട് വരക്കുന്നു. സിറോ മലബാർ സഭയും ത്രിശ്ശൂരിലെ സൂറായകളും വലത്തു നിന്നും ഇടത്തോട്ട് വരക്കുന്നു. ആഗോള തലത്തിൽ ഇന്ന് സിറോ മലബാർ സഭ ഉൾപ്പെടുന്ന പൗരസ്ത്യ സുറിയാനി സഭകളും, ഗ്രീക്ക് പാരമ്പര്യമുള്ള സഭകളും ആദിമ സഭയുടെ തനതായ രീതിയിൽ വലത്തു നിന്നും ഇടത്തോട്ട് കുരിശ് വരക്കുന്നു.

ലത്തീൻ രീതിയുടെ ഉത്ഭവം 
           ലത്തീൻ രീതിയിൽ ഉള്ള കുരിശു വരക്കുന്ന രീതിയുടെ ഉത്ഭവം, AD 1054 ൽ നടന്ന East-West ഭിന്നിപ്പിന് ശേഷം ആണ്. 
     
        അതോടെ പടിഞ്ഞാറൻ യൂറോപ്പിലെ രാജ്യങ്ങളിൽ മാത്രമായ ലത്തീൻ സഭ, മറ്റുള്ള സ്ലൈഹീക സഭകളിൽ നിന്നും ഒറ്റപ്പെട്ട് നൂറ്റാണ്ടുകളോളം കഴിഞ്ഞു. ലത്തീൻ സഭയുടെ ഈ ഉൾവലിഞ്ഞുള്ള കാലം, ഇന്നും യൂറോപ്പിന്റെ ഇരുണ്ട കാലഘട്ടം എന്ന് അറിയപ്പെടുന്നു. ഈ കാലഘട്ടത്തിലാണ് ലത്തീൻ സഭയിൽ പലതരം സെക്ടുകൾ രൂപപ്പെടുന്നതും, അന്ധവിശ്വാസങ്ങൾ ബലപ്പെടുന്നതും. ലത്തീൻ സഭ, ഇരുണ്ടു നിന്ന ഈ കാലഘട്ടത്തിന്റെ അന്ത്യത്തോടെ ആണ്, പൈശാചികമായ പ്രൊട്ടസ്റ്റൻറ് വിപ്ലവം ആ സഭയെ വെട്ടി മുറിച്ചത്. അതോടെ ഉണർന്ന ലത്തീൻ സഭ, ഇരുണ്ട കാലഘട്ടത്തിൽ ഉണ്ടായ സെക്റ്റുകളോടും, അന്ധവിശ്വാസങ്ങളോടും നിരന്തരം പോരാടി. ഇന്നും പല മാർപാപ്പമാരും നിശബ്ദമായി പോരാട്ടം തുടരുന്നു.

     ലത്തീൻ രീതിയിൽ ഉള്ള കുരിശു വരയുടെ ഉത്ഭവത്തിന് രണ്ടു കാരണങ്ങളാണ് പ്രധാനമായും പറയുന്നത്.
1) പൗരസ്ത്യ ഓർത്തഡോക്സ് സഭ (Byzantine Church), ഭിന്നിച്ചു പോയതിനാൽ, ലത്തീൻ വിശ്വാസികളെ അവരിൽ നിന്നും വേർ തിരിച്ചു അറിയാൻ വേണ്ടി രൂപം കൊണ്ടത്.
2) യൂറോപ്പിലെ ഇരുണ്ട കാലഘട്ടത്തിൽ ജർമൻ വംശജർ ഭൂരിഭാഗവും പുതു ക്രിസ്ത്യാനികൾ ആയിരുന്നു. അവർ പള്ളികളിൽ പുരോഹിതർ അവർക്കു നേരെ തിരിഞ്ഞു വലത്തു നിന്നും ഇടത്തോട്ട് കുരിശു വരച്ചപ്പോൾ, അവരെ അത് പോലെ അനുകരിക്കുന്നത് വഴി (mirror effect) ഇടത്തു നിന്നും വലത്തോട്ട് വരച്ചു തുടങ്ങി. പിന്നീട് കുറച്ചു നൂറ്റാണ്ടുകൾക്കുള്ളിൽ പുരോഹിതരും അങ്ങനെ തന്നെ ചെയ്തു തുടങ്ങി.

ലത്തീൻ രീതി - മാർ തോമ്മാ നസ്രാണികൾക്കിടയിൽ
         മാർ തോമ്മാ നസ്രാണികളിലെ കത്തോലിക്കാ സഭാ വിഭാഗമായ സിറോ മലബാർ സഭ നൂറ്റാണ്ടുകളോളം, സമ്പാളൂർ (Jesuit) പാതിരിമാരുടെയും, കൂനൻ കുരിശിനു ശേഷം കർമ്മലീത്താ സഭയുടെയും കോളനി ഭരണത്തിലായിരുന്നു. അതിന്റെ ഫലമായി, പൂർവ്വികർ പകർന്നു നൽകിയ പല ആചാരങ്ങളും അപ്രത്യക്ഷമാകുകയും, പകരം ലത്തീൻ ആചാരങ്ങൾ പകർത്തുകയും ചെയ്‌തു. ഈ കോളനി ഭരണകാലത്തു, സെമിനാരികളിൽ നിന്നും ലത്തീൻ വിദ്യാഭ്യാസം നേടിയ പുരോഹിതരാണ് മാർത്തോമ്മാ നസ്രാണികളുടെ ഇടയിൽ ഉണ്ടായത്‌. താപ്പാനകളെ പോലെ ഇവർ, മാർത്തോമ്മാ നസ്രാണികളുടെ ജീവിത രീതി, ലത്തീൻ വൽക്കരിക്കുന്നതിൽ നല്ല പങ്കു വഹിച്ചു. അതിനാൽ ഇന്ന് മെത്രാന്മാർ മുതൽ പുരോഹിതർ വരെ ഉള്ള സീറോ മലബാർ വിശ്വാസികൾ പലയിടത്തും ലത്തീൻ രീതിയിലാണ് കുരിശു വരക്കുന്നത്. എങ്കിലും പ്രതീക്ഷക്കു വക നൽകി കൊണ്ട്, പുരാതന മാർത്തോമ്മാ നസ്രാണികളുടെ രീതി, തലമുറയായി കൈമാറി നശിച്ചു പോകാതെ സൂക്ഷിക്കുന്ന കുടുംബങ്ങളും ഇല്ലാതില്ല. പുതിയ തലമുറ, തങ്ങളുടെ യഥാർത്ഥ പാരമ്പര്യത്തിലേക്ക് പല രൂപതകളിലും മാറി തുടങ്ങി. എങ്കിലും ശക്തമായ ലത്തീൻ വൽക്കരണത്തിനു വിധേയമായ ചില വൈദീകരാണ്, ഈ പുരാതന പാരമ്പര്യത്തിലേക്ക് തിരിച്ചു പോകാൻ ഒരു വിലങ്ങു തടിയായി അവശേഷിക്കുന്നത്. 

മാർ തോമ്മാ നസ്രാണികളുടെ ഇടയിലെ പുത്തൻകൂർ വിഭാഗങ്ങൾ, യാക്കോബായ സഭയുടെ കോളനിവൽക്കരണത്തിലൂടെ യാക്കോബായ രീതിയിലാണ് ഇന്ന് കുരിശു വരക്കുന്നത്. അവർ തീർത്തും മാർ തോമ്മാ പൈതൃകം നഷ്ടമാക്കി.

മാർത്തോമ്മാ നസ്രാണികളുടെ കുരിശു വരയിലെ പൈതൃകം വീണ്ടെടുക്കൽ 

         ജോസെഫേട്ടനും പൈലിച്ചേട്ടനും അയൽക്കാരാണ്. പറഞ്ഞു വരുമ്പോൾ വലിയ ഒരു കുടുംബത്തിലെ രണ്ടു തായ് വഴിയിൽ ഉള്ള രണ്ടു വ്യത്യസ്തത കണ്ണികളാണ് ഇരുവരും. കുറച്ചു നാൾ, ജോസഫേട്ടന്റെ വീട്ടിലെ ഒരാൾ, പൈലിച്ചേട്ടന്റെ വീട്ടിൽ വന്ന് നിന്നു. എന്നും പറഞ്ഞു, പൈലിച്ചേട്ടന്റെ മക്കൾ ജോസഫേട്ടൻ നടക്കുന്നത് പോലെ നടക്കുകയും, ഇരിക്കുന്നത് പോലെ ഇരിക്കുകയും, ചിരിക്കുന്നത് പോലെ ചിരിക്കുകയും, സംസാരിക്കുന്നതു പോലെ സംസാരിക്കുകയും, വസ്ത്രം ഇടുന്നതു പോലെ ഇടുകയും ചെയ്താൽ അതിന്റെ അർത്ഥം മാറി പോകും. ആത്മാഭിമാനം ഉണ്ടെങ്കിൽ, പൈലിച്ചേട്ടൻ മക്കളെ വിളിച്ചു കാര്യം പറഞ്ഞു തിരുത്താൻ നോക്കും. നമ്മുടെ മെത്രാന്മാർക്കും പുരോഹിതർക്കും കുടുംബനാഥന്മാർക്കും ഈ ആത്മാഭിമാനം ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കാം. 

നന്ദി. ഈശോ മിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ.





/// 

കുരിശ് വരക്കുന്നതിനെ കുറിച്ചുള്ള ചില സഭാ പിതാക്കന്മാരുടെയും, മാർപാപ്പാമാരുടെയും അഭിപ്രായങ്ങൾ 

Justin Martyr (born AD 100), the first apologetic who refuted the Roman Emperor Adrianus: "the symbols of the cross was in their belief of Christ and the Holy Spirit"

Tertullian (born AD 150): "We Christians wear out our foreheads with the sign of the cross"

Athanasius of Alexandria (269–373 A.D.): "By the signing of the holy and life-giving cross, devils and various scourges are driven away. For it is without price and without cost and praises him who can say it. The holy fathers have, by their words, transmitted to us, and even to the unbelieving heretics, how the two raised fingers and the single hand reveal Christ our God in His dual nature but single substance. The right hand proclaims His immeasurable strength, His sitting on the right hand of the Father, and His coming down unto us from Heaven. Again, by the movement of the hands to our right the enemies of God will be driven out, as the Lord triumphs over the Devil with His inconquerable power, rendering him dismal and weak."

St. Cyril of Jerusalem (d. 386) in his Catechetical Lectures: “Let us then not be ashamed to confess the Crucified.  Be the cross our seal, made with boldness by our fingers on our brow and in everything; over the bread we eat and the cups we drink, in our comings and in our goings out; before our sleep, when we lie down and when we awake; when we are traveling, and when we are at rest”

Theodoret (AD 393–457) - "This is how to bless someone with your hand and make the sign of the cross over them. Hold three fingers, as equals, together, to represent the Trinity: God the Father, God the Son, and God the Holy Ghost. These are not three gods, but one God in Trinity. The names are separate, but the divinity one. The Father was never incarnate; the Son incarnate, but not created; the Holy Ghost neither incarnate nor created, but issued from the Godhead: three in a single divinity. Divinity is one force and has one honor. They receive on obeisance from all creation, both angels and people. Thus the decree for these three fingers. You should hold the other two fingers slightly bent, not completely straight. This is because these represent the dual nature of Christ, divine and human. God in His divinity, and human in His incarnation, yet perfect in both. The upper finger represents divinity, and the lower humanity; this way salvation goes from the higher finger to the lower. So is the bending of the fingers interpreted, for the worship of Heaven comes down for our salvation. This is how you must cross yourselves and give a blessing, as the holy fathers have commanded"

Salminius Hermias Sozomenushistorian of the Christian Church (400-450 AD): described how Bishop Donatus when attacked by a dragon made a sign of the cross in the air and spat at a monster"

Pope Innocent III (1198-1216): “The sign of the cross is made with three fingers, because the signing is done together with the invocation of the Trinity. …This is how it is done: from above to below, and from the right to the left, because Christ descended from the heavens to the earth, and from the Jews (right) He passed to the Gentiles (left).”

 /// 



No comments:

Post a Comment